തിരുനാൾ ആഘോഷം
1494389
Saturday, January 11, 2025 5:53 AM IST
ചിത്രഗിരി സെന്റ് ജോർജ് പള്ളി
വടുവൻചാൽ: ചിത്രഗിരി സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ തുടങ്ങി. നാളെയാണ് സമാപനം. വികാരി ഫാ. ജോയി തുരുത്തേൽ കൊടിയേറ്റി. ദിവ്യബലിയിൽ ഇടവകയിൽനിന്നുള്ള വൈദികരായ ഫാ. കുര്യാക്കോസ് കുന്നത്ത്, ഫാ. സജി മനേലിൽ, ഫാ. ഐസക് കൊങ്ങൻപുഴ, ഫാ. എബിൻ മങ്കുഴിയിൽ എന്നിവർ കാർമികരായി.
ഇന്നു വൈകുന്നേരം 4.15ന് പോർച്ചുഗലിൽനിന്നു കൊണ്ടുവരുന്ന ഫാത്തിമ മാതാവിന്റെ തിരുസ്വരൂപത്തിനു സ്വീകരണം. 4.30ന് മാനന്തവാടി രൂപത യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ലാൽ പൈനുങ്കലിന്റെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, ലദീഞ്ഞ്. 6.30ന് വടുവൻചാലിലേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് വാദ്യമേളം, നേർച്ചഭക്ഷണം.
നാളെ രാവിലെ ഒന്പതിന് ആരാധന, ജപമാല. 9.30ന് പാടിവയൽ മൗണ്ട് ഡോണ് ബോസ്കോ ആശ്രമം ഡീൻ ഓഫ് സ്റ്റഡീസ് ഫാ. റോബിൻ തണ്ടേലിന്റെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, ലദീഞ്ഞ്. 11.30ന് അന്പലവയൽ സെന്റ് മാർട്ടിൻസ് പള്ളി വികാരി ഫാ.ചാക്കോ മേപ്പുറത്തിന്റെ നേതൃത്വത്തിൽ യേശുവിന്റെ തിരുക്കച്ചയുടെ പ്രദർശനവും വണക്കവും. 12ന് ചിത്രഗിരി ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം. 12.30ന് വാദ്യമേളം, നേർച്ചഭക്ഷണം.
ചീങ്ങവല്ലം സെന്റ് സെബാസ്റ്റ്യൻസ് പള്ളി
ചീങ്ങവല്ലം: സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും പരിശുദ്ധ കന്യകാമാതാവിന്റെയും തിരുനാളിന് വികാരി ഫാ.അനീഷ് ആലുങ്കൽ കൊടിയേറ്റി. ബീനാച്ചി ദിവ്യജ്യോതി ആശ്രമത്തിലെ ഫാ.ഷിന്റോ പറയൻകുന്നേൽ വിശുദ്ധ കുർബാനയിൽ കാർമികനായി.
മതബോധന-ഭക്തസംഘടനകളുടെ വാർഷികാഘോഷം, കലാസന്ധ്യ നടന്നു. ഇന്നു വൈകുന്നേരം 4.15ന് പൂപ്പന്തലിലേക്ക് തിരുസ്വരൂപങ്ങൾ എഴുന്നള്ളിക്കൽ. 4.45ന് കയ്യൂന്നി ഫാത്തിമ മാതാ പള്ളി വികാരി ഫാ.ജോണ് പൊൻപാറയ്ക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, വചന സന്ദേശം. 6.30ന് വേങ്ങച്ചാൽ കുരിശടിയിലേക്ക് പ്രദക്ഷിണം. രാത്രി 7.45ന് ലദീഞ്ഞ്, വിശുദ്ധ കുർബാനയുടെ ആശീർവാദം. എട്ടിന് സ്നേഹവിരുന്ന്.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 10ന് മാനന്തവാടി രൂപത മൈനർ സെമിനാരി വൈസ് റെക്ടർ ഫാ.ജയിംസ് ആലക്കത്തടത്തിലിന്റെ കാർമികത്വത്തിൽ തിരുനാൾ ഗാനപൂജ, വചനസന്ദേശം. 11.30ന് വട്ടത്തുവയൽ അനുഗ്രഹ റിട്രീറ്റ് സെന്ററിലെ ഫാ.സോജൻ പാലത്താനത്തിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം. 12.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. 1.15ന് നേർച്ചഭക്ഷണം, കൊടിയിറക്ക്.
മഞ്ഞൂറ സെന്റ് പീറ്റർ ആൻഡ് പോൾ പള്ളി
മഞ്ഞൂറ: സെന്റ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ തുടങ്ങി.
നാളെയാണ് സമാപനം. വികാരി ഫാ. തോമസ് പൊൻതൊട്ടി കൊടിയേറ്റി. വിശുദ്ധ കുർബാനയിൽ ചെന്നലോട് ഇടവക വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ കാർമികനായി. സെമിത്തേരി സന്ദർശനം, നേർച്ചഭക്ഷണം, കലാസന്ധ്യ എന്നിവ നടന്നു.
ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് പനമരം ഇടവക വികാരി ഫാ. സോണി വടയാപറന്പിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന. 6.30ന് സെന്റ് മേരീസ് കപ്പേളയിലേക്ക് പ്രദക്ഷിണം. രാത്രി 7.15ന് ലദീഞ്ഞ്. 7.30ന് പള്ളിയിലേക്ക് പ്രദക്ഷിണം, താളമേളം.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് മച്ചിക്കൊല്ലി ഇടവക വികാരി ഫാ. തോമസ് വാഴച്ചാലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന. 12ന് സെന്റ് പീറ്റർ ആൻഡ് പോൾ കപ്പേളയിലേക്ക് പ്രദക്ഷിണം. 12.45ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്.
വൈത്തിരി സെന്റ് ജോസഫ്സ് പള്ളി
വൈത്തിരി: സെന്റ് ജോസഫ്സ് ദേവാലയത്തിൽ തിരുനാൾ തുടങ്ങി. വികാരി ഫാ.ജോണ്സണ് കൊച്ചുപറന്പിൽ കൊടിയേറ്റി. 20നാണ് സമാപനം. പ്രധാന തിരുനാൾ ദിനമായ 19ന് വൈകുന്നേരം അഞ്ചിന് ദിവ്യബലിയിൽ കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യകാർമികനാകും.
6.30ന് നഗരപ്രദക്ഷിണം, വാഴ്വ്, വാദ്യമേളങ്ങൾ, ആകാശവിസ്മയം. തിരുനാൾ ദിനങ്ങളിൽ ഞായർ ഒഴികെ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന ഉണ്ടാകും.
വാകേരി സെന്റ് ആന്റണീസ് പള്ളി
വാകേരി: സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ തുടങ്ങി. 19നാണ് സമാപനം. വികാരി ഫാ.ജെയ്സ് പൂതക്കുഴി കൊടിയേറ്റി. തുടർന്ന് കുർബാന, വചനസന്ദേശം, നൊവേന, തിരുശേഷിപ്പുവണക്കം നടന്നു. 18ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയിൽ കബനിഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോണി കല്ലുപുര കാർമികനാകും.
6.30ന് തിരുനാൾ പ്രദക്ഷിണം. രാത്രി 8.30ന് ബത്തേരി അസംപ്ഷൻ ഫൊറോന പള്ളി അസി.വികാരി ഫാ.കിരണ് തൊണ്ടിപ്പറന്പിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയുടെ ആശീർവാദം. തുടർന്ന് വാദ്യമേളം, നേർച്ചഭക്ഷണ വിതരണം. 19ന് രാവിലെ 10ന് തിരുനാൾ പാട്ടുകുർബാന. ദ്വാരക പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.ജോസഫ് പരുവുമ്മേൽ വചനസന്ദേശം നൽകും.
11.45ന് ദിവ്യകാരുണ്യപ്രദക്ഷിണം. പുതുശേരിക്കടവ് ക്രിസ്തുരാജാ പള്ളി വികാരി ഫാ.പോൾ എടയക്കൊണ്ടാട്ട് പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിനു നേതൃത്വം നൽകും. നേർച്ചഭക്ഷണ വിതരണത്തിനുശേഷം തിരുനാളിന് കൊടിയിറങ്ങും.
ആറാട്ടുതറ സെന്റ് തോമസ് പള്ളി
മാനന്തവാടി: ആറാട്ടുതറ സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസറ്റ്യാനോസിന്റെയും തിരുനാൾ തുടങ്ങി.
വികാരി ഫാ.സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളി കൊടിയേറ്റി. വിശുദ്ധ കുർബാന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടന്നു. ഇന്നു വൈകുന്നേരം അഞ്ചിന് തിരുനാൾ ഗാനപൂജ.
6.45ന് ശാന്തിനഗർ പന്തലിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, ആകാശ വിസ്മയം, മേളക്കാഴ്ചകൾ. സമാപനദിനമായ നാളെ രാവിലെ 10ന് തിരുനാൾ ഗാനപൂജ. തുടർന്ന് പ്രദക്ഷിണം, നേർച്ച, കഴുന്നുസമർപ്പണം.
മുതിരേരി ചെറുപുഷ്പ പള്ളി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ.സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റി. വിശുദ്ധ കുർബാനയിലും നൊവേനയിലും കണിയാരം കത്തീഡ്രൽ വികാരി ഫാ.സോണി വാഴക്കാട്ട് കാർമികനായി.
ഇന്ന് വൈകുന്നേരം ഫാ.ജെയ്സണ് കാഞ്ഞിരംപാറയിലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം. തുടർന്ന് ലൂർദ് നഗറിലേക്ക് പ്രദക്ഷിണം. ഫാ.ജോർജ് നെല്ലിവേലിൽ കാർമികനാകും. 12ന് രാവിലെ 10ന് തിരുനാൾ പാട്ടുകുർബാനയിൽ മംഗളൂരു സെന്റ് അൽഫോൻസ ഫൊറോന പള്ളി വികാരി ഫാ.അഗസ്റ്റിൻ പൊട്ടംകുളങ്ങര കാർമികനാകും.
മരക്കടവ് സെന്റ് ജോസഫ്സ് പള്ളി
പുൽപ്പള്ളി: മരക്കടവ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യാകമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി. പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുമാളിന് ഫാ. ബിജോയ് ജയിംസ് ചെന്പക്കര കൊടിയേറ്റി.
തുടർന്ന് വിശുദ്ധ കുർബാന, നൊവേന, പൂർവപിതാക്കൻമാരുടെ അനുസ്മരണം, സെമിത്തേരി സന്ദർശനം എന്നിവ നടന്നു. 11ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന- ഫാ. ജോമേഷ് തേക്കിലക്കാട്ട്, 12ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന- ഫാ. സണ്ണി കൊല്ലാർത്തോട്ടം, 13ന് 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന- ഫാ. ജോണി കല്ലുപുര, 14ന് 4.30ന് ജപമാല വിശുദ്ധ കുർബാന, നൊവേന- ഫാ. ജോണ് പുതുക്കുളം, 15ന് 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന- ഫാ. ജോർജ് കിഴക്കുംപുറം.
16ന് 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന- ഫാ. തോംസണ് കീരിപ്പേൽ. 6.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം- ഫാ. ജിന്േറാ തട്ടുപറന്പിൽ. 17ന് 4.30ന് ജപമാല, വിശുദ്ധ കുർബാന, നൊവേന-ഫാ. ഫ്രാൻസിസ് നെല്ലിക്കുന്നേൽ, 18ന് 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന,
നൊവേന- ഫാ. ജോസ് കരിങ്ങടയിൽ, 6.30ന് പെരിക്കല്ലൂർ പന്തലിലേക്ക് പ്രദക്ഷിക്കണം, പ്രസംഗം- ഫാ. മനോജ് കാക്കോനാൽ, ഒന്പതിന് ആശീർവാദം. 19ന് 6.30ന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുനാൾ കുർബാന- ഫാ. സാന്േറാ അന്പലത്തറ. 12ന് സാൻജോസ് സ്ക്വയറിലേക്ക് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം, നേർച്ചഭക്ഷണം, കൊടിയിറക്കൽ.