കാർഷിക യന്ത്രങ്ങൾക്ക് സാന്പത്തിക സഹായം
1494393
Saturday, January 11, 2025 5:53 AM IST
കൽപ്പറ്റ: കാർഷിക മേഖലയിലെ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സബ്മിഷൻ ഓണ്‍ അഗ്രികൾച്ചറൽ മെക്കനൈസേഷൻ കാർഷിക യന്ത്രവത്കരണ ഉപപദ്ധതി മുഖേന സാന്പത്തിക സഹായത്തിന് അപേക്ഷിക്കാം.
കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യവർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്ലിഡിയോടെ നൽകും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വരെയും കർഷക കൂട്ടായ്മകൾ, എഫ്പിഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതി തുകയുടെ 40 ശതമാനവും സഹായം നൽകും.
യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കാനും കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ എട്ട് ലക്ഷം രൂപയും സാന്പത്തിക സഹായം ലഭിക്കും.
പദ്ധതിയിലേക്ക് 15 മുതൽ വ്യക്തിഗത ഗുണഭോക്താക്കളുടെ പോർട്ടലിൽ അപേക്ഷ നൽകണം. പദ്ധതിയിൽ അംഗമാവുന്നതിന് കർഷകർക്ക് http://agrimachinery.nic.in/index വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിൽ ലഭിക്കും. ഫോണ്‍: 9383471924, 9383471925.