കവർച്ചക്കേസ് പ്രതികളെ ശിക്ഷിച്ചു
1494392
Saturday, January 11, 2025 5:53 AM IST
മാനന്തവാടി: ഭവനഭേദനം നടത്തി 29 പവന്റെ ആഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പ്രതികളെ കോടതി ശിക്ഷിച്ചു.
മോഷണം നടത്തിയ വെള്ളമുണ്ട അഞ്ചാംമൈൽ കുനിയിൽ അയ്യൂബ്(48), മോഷണമുതൽ വാങ്ങിയ കോഴിക്കോട് പന്നിയങ്കര ബിച്ച മൻസിലിൽ അബ്ദുൾ നാസർ(61) എന്നിവരെയാണ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
അയ്യൂബിന് വിവിധ വകുപ്പുകളിലായി അഞ്ചര വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. അബ്ദുൾനാസറിന് രണ്ടര വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
2018 ഏപ്രിൽ 23ന് ചുണ്ടമുക്ക് രണ്ടേനാലിലെ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. അയ്യൂബിനെ നാലു വർഷത്തിനുശേഷം എറണാകുളത്തുനിന്നാണ് അറസ്റ്റുചെയ്തത്.