രാഷ്ട്രീയ ജനതാദൾ ഡിഎഫ്ഒയുടെ കാര്യാലയം ഉപരോധിച്ചു
1494112
Friday, January 10, 2025 5:46 AM IST
കൽപ്പറ്റ: രാഷ്ട്രീയ ജനതാദൾ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയം ഉപരോധിച്ചു. രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണുക, തോട്ടം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുക, ചുഴലി, ചുണ്ട, പ്രദേശങ്ങളിൽ ശല്യം ചെയ്യുന്ന കടുവയെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ആവശ്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന് വനം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ആർജെഡി ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഒ. ദേവസി, ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ, പി.പി. ഷൈജൽ, നാസർ കുരുണിയൻ, കെ.ടി. ഹാഷിം, യു. അജ്മൽ സാജിദ്, നിസാർ പള്ളിമുക്ക് എന്നിവർ പ്രസംഗിച്ചു.