ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടണം: കത്തോലിക്കാ കോണ്ഗ്രസ്
1494109
Friday, January 10, 2025 5:46 AM IST
പുൽപ്പള്ളി: അമരക്കുനിയിലെ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്ന് ഭീതിപരത്തുന്ന കടുവയെ ഉടൻ പിടികൂടണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ഫൊറോനാ യോഗം ആവശ്യപ്പെട്ടു.
കാപ്പി, കുരുമുളക് തുടങ്ങിയവയുടെ വിളവെടുപ്പ് കാലമായ ഈ സമയത്ത് കടുവാ ഭീതിമൂലം കർഷകർക്ക് കൃഷിയിടങ്ങളിറങ്ങി ജോലി ചെയ്യാനാകുന്നില്ല. ക്ഷീര കർഷകരും വലിയ പ്രതിസന്ധിയിലാണ്. ഈ വിഷയത്തിൽ വനംവകുപ്പും സർക്കാരും ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും.
കത്തോലിക്ക കോണ്ഗ്രസ് ഫൊറോനാ ഡയറക്ടർ ഫാ. ജെയിംസ് പുത്തൻപറന്പിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.കെ.പി. സാജു, ഫാ. ബിജു മാവറ,
ഫാ. സോമി വടയാപറന്പിൽ, ഫാ. ബിജു ഉറുന്പിൽ, സജി വിരിപ്പാമറ്റം, ജോർജ് പാഴുക്കാല, ബെന്നി കുറുന്പാലക്കാട്ട്, ജോസ് പള്ളത്ത്, ബാബു കണ്ടത്തിൻകര, സൂരജ് കുന്നക്കാട്ട് എന്നിവർ പ്രസംഗിച്ചു.