തിരുനാൾ ആഘോഷം
1494107
Friday, January 10, 2025 5:46 AM IST
പേരിയ സെന്റ് മേരീസ് പള്ളി
മാനന്തവാടി: പേരിയ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നു മുതൽ 11 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം നാലിന് ആരംഭിക്കുന്ന ആരാധനയ്ക്കും ജപമാലയ്ക്കും ശേഷം വികാരി ഫാ. ജോർജ് തേരകം കൊടിയേറ്റും.
ദിവ്യബലിയിൽ കോട്ടത്തറ പള്ളി വികാരി ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ കാർമികനാകും. രാത്രി ഏഴിന് ഒറ്റപ്പാലം വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ ഞാറ്റുപാട്ട് ഫോക് മെഗാ ഷോ. നാളെ വൈകുന്നേരം നാലിന് ആരാധന, ജപമാല. 4.30ന് പുതുശേരി പള്ളി വികാരി ഫാ. ജോസ് കൊട്ടാരത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് നൊവേന, തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, വാദ്യമേളം, ആകാശവിസ്മയം.
12ന് രാവിലെ 10ന് ജപമാല, നൊവേന. 10.30ന് കുറുന്പാലക്കോട്ട പള്ളി വികാരി ഫാ. സജി ഇളയിടത്തിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, വചന സന്ദേശം. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, ദിവ്യ കാരുണ്യ ആശീർവാദം, നേർച്ചഭക്ഷണം.
താളൂർ സെന്റ് മേരീസ് പള്ളി
സുൽത്താൻ ബത്തേരി: താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളും ആദ്യഫല സമർപ്പണവും 11, 12, 13 തീയതികളിൽ ആഘോഷിക്കും.
നാളെ രാവിലെ 7.30ന് വിശുദ്ധ കുർബാന. ഒന്പതിന് കൊടിയേറ്റ്-വികാരി റവ.ഡോ. മത്തായി അതിരന്പുഴയിൽ. വൈകുന്നേരം ആറിന് വിശുദ്ധ കുർബാന. രാത്രി 7.30ന് സ്നേഹവിരുന്ന്. രാത്രി എട്ടിന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം. 12ന് വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരം.
ആറിന് എരുമാട് കുരിശിൻതൊട്ടിയിലേക്ക് റാസ. രാത്രി 8.45ന് പള്ളിയിൽ ആശീർവാദം. ഒന്പതിന് നേർച്ചഭക്ഷണം.
13ന് രാവിലെ 8.30ന് ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന. 11ന് താളൂർ കുരിശിൻതൊട്ടിയിലേക്ക് റാസ. 12ന് പള്ളിയിൽ ആശീർവാദം. 12.15ന് പൊതുസദ്യ, ലേലം, കൊടിയിറക്കൽ.
പൂതാടി സെന്റ് മേരീസ് പള്ളി
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റയും മോർ തോമാശ്ലീഹായുടെയും ഓർമപ്പെരുന്നാളും ആദ്യഫല സമർപ്പണവും 11, 12 തീയതികളിൽ ആഘോഷിക്കും. നാളെ വൈകുന്നേരം അഞ്ചിന് വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ കൊടി ഉയർത്തും.
തുടർന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസിനു സ്വീകരണം. 6.30ന് സന്ധ്യാപ്രാർഥന, പ്രസംഗം. രാത്രി 7.30ന് നെല്ലിക്കര കുരിശിങ്കലേക്ക് പ്രദക്ഷിണം, പാച്ചോർ നേർച്ച, ആശീർവാദം. 12ന് രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാന.
തുടർന്ന് പ്രദക്ഷിണം, സെമിത്തേരിയിൽ ധൂപ പ്രാർഥന, ആശീർവാദം, ആദ്യഫല ലേലം, നേർച്ച ഭക്ഷണം.