ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1493958
Thursday, January 9, 2025 11:07 PM IST
പനമരം: ലോറിയുമായി കൂട്ടിയിടിച്ച സ്കൂട്ടറിലെ യാത്രക്കാരൻ മരിച്ചു. പയ്യന്പള്ളി പുതിയിടം ഉന്നതിയിലെ മഹേഷാണ്(39) മരിച്ചത്.
ബുധനാഴ്ച രാത്രി പനമരം-പുഞ്ചവയൽ റോഡിലെ വട്ടവയൽ കവലയിലായിരുന്നു അപകടം. സ്കൂട്ടറിൽനിന്നു തെറിച്ചുവീണ മഹേഷിന്റെ ദേഹത്ത് ലോറി കയറി. ഉടൻ മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.