പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ്: പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ "പ്ര​തി​ഷേ​ധാ​ഗ്നി’ സം​ഘ​ടി​പ്പി​ച്ചു
Wednesday, September 25, 2024 5:41 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ് പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തി​ന്‍റെ 30-ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ ബ​ദ​ൽ റോ​ഡ് വി​ക​സ​ന സ​മി​തി ടൗ​ണി​ൽ "പ്ര​തി​ഷേ​ധാ​ഗ്നി’​യും പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി ല​ഭ്യ​മാ​ക്കി റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ഉ​ദാ​സീ​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. "പ്ര​തി​ഷേ​ധാ​ഗ്നി’ ബ​ദ​ൽ റോ​ഡ് ശി​ലാ​ഫ​ല​ത്തി​നു സ​മീ​പം ദീ​പം കൊ​ളു​ത്തി സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

1994ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ ശി​ല​സ്ഥാ​പ​നം ന​ട​ത്തി​യ​തും 70 ശ​ത​മാ​നം പ്ര​വൃ​ത്തി ന​ട​ന്ന​തു​മാ​യ റോ​ഡ് ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​ത് രാ​ജ്യ​ത്തി​നു​ത​ന്നെ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ബ​ദ​ൽ റോ​ഡ് നി​ർ​മാ​ണം പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്നും വ​യ​നാ​ടി​നു സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.


ധ​ർ​ണ പൂ​ഴി​ത്തോ​ട് ബ​ദ​ൽ റോ​ഡ് ക​ർ​മ സ​മി​തി മു​ൻ ചെ​യ​ർ​മാ​ൻ ഒ.​ജെ. ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ, വി.​എം. ജോ​സ്, എ.​ജെ. സ​ജി, ഷ​മീ​ർ, ബെ​ന്നി, സാ​ജ​ൻ മാ​ത്യു, ടി.​പി. കു​ര്യാ​ക്കോ​സ്, പി.​കെ. ഏ​ബ്ര​ഹാം, ജോ​സ് അ​ഴീ​ക്ക​ൽ, ജോ​യ് ചി​റ്റാ​ട്ടു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.