മാനന്തവാടി: ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സംഘടനയായ കോണ്‍ഫെഡറഷൻ ഓഫ് ഡിഫ്റന്റ്ലി ഏബിൾഡ് എംപ്ലോയീസ് ജില്ലാ പ്രസിഡന്റായി എം.കെ. അനിൽകുമാറിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ടി. പ്രദീപ്(വൈസ് പ്രസിഡന്റ്), ടി.പി. ഷിജു(സെക്രട്ടറി), സജി കൂപ്പുഴ(ജോയിന്റ് സെക്രട്ടറി), സി.എസ്. ഷിജു(ട്രഷറർ). ട്രൈസം ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.