സം​സ്ഥാ​ന​ത്ത് മാ​ഫി​യ വാ​ഴ്ച: പി.​പി. ആ​ലി
Wednesday, September 25, 2024 5:48 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന​ത്ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ​ത്താ​ൽ മാ​ഫി​യ വാ​ഴ്ച ന​ട​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അം​ഗം പി.​പി. ആ​ലി.

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ത്തി​ന്‍റെ മ​റ​വി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​ത് ജി​ല്ല​യോ​ടു​ള്ള ക്രൂ​ര​ത​യാ​ണെ​ന്നും ആ​ലി പ​റ​ഞ്ഞു.


ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. വ​ർ​ഗീ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, സ​തീ​ഷ് പൂ​തി​ക്കാ​ട്, കെ.​കെ. പോ​ൾ​സ​ണ്‍, കെ.​വി. ബാ​ല​ൻ, ടി​ജി ചെ​റു​തോ​ട്ടി​ൽ, സീ​ത വി​ജ​യ​ൻ, ജ​യ മു​ര​ളി, സി.​എ. ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.