പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്തം: എ​കെ​ടി​എ 80 പേ​ർ​ക്ക് ത​യ്യ​ൽ യ​ന്ത്രം ന​ൽ​കി
Thursday, September 26, 2024 5:24 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​ൽ തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ 80 ത​യ്യ​ൽ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നും എ​കെ​ടി​എ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും സം​യു​ക്ത​മാ​യി പ​വ​ർ മെ​ഷീ​ൻ, ക​ട്ടിം​ഗ് ടേ​ബി​ൾ, സ്റ്റൂ​ൾ, ക​ത്രി​ക എ​ന്നി​വ ന​ൽ​കി.

മേ​പ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി. സാ​ബു വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ എം.​കെ. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി. ​സ​ജീ​വ​ൻ എ​സ്. സ​തി​കു​മാ​ർ, എ​സ്.​എ. കു​ട്ട​പ്പ​ൻ, അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​പ​ദ്മ​നാ​ഭ​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ബേ​ബി, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജ​നാ​ർ​ദ​ന​ൻ, ഖ​ദീ​ജ ഹം​സ, സി. ​ര​വീ​ന്ദ്ര​ൻ, ആ​ർ. ദേ​വ​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.