കൽപ്പറ്റ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസിൽ സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വയനാട് മൂന്നാം സ്ഥാനം നേടി. പിണങ്ങോട് ഡബ്ല്യുഒഎച്ച്എസിലെ ലെന ശബാന, ജിയ മരിയ, നജ ഫാത്തിമ എന്നിവരാണ് ജില്ലയ്ക്കുവേണ്ടി മത്സരിച്ചത്.