ചേ​കാ​ടി​യി​ലെ സ്റ്റ​ഡ് ഫാം ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ നോ​ട്ടീ​സ്
Wednesday, September 25, 2024 5:41 AM IST
പു​ൽ​പ്പ​ള്ളി: ചേ​കാ​ടി​യി​ലെ സ്റ്റ​ഡ് ഫാം ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ട​മ​ക​ൾ​ക്ക് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി. നെ​ൽ​വ​യ​ൽ-​ത​ണ്ണീ​ർ​ത്ത​ട നി​യ​മ​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ്.

നെ​ൽ​വ​യ​ലും ത​ണ്ണീ​ർ​ത്ത​ട​വും അ​ന​ധി​കൃ​ത​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന​ത് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ഫാ​മി​നാ​യി ന​ട​ത്തി​യ നി​ർ​മി​തി​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.


സ്റ്റ​ഡ് ഫാം ​ഉ​ട​മ​ക​ൾ കു​തി​രാ​ല​യ​ങ്ങ​ൾ, വ​ലി​യ ചാ​ലു​ക​ൾ, ഷെ​ഡ്ഡു​ക​ൾ, ഏ​റു​മാ​ടം, കു​ളം തു​ട​ങ്ങി​യ​വ അ​നു​മ​തി​യി​ല്ലാ​തെ വ​യ​ലി​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​ത് വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ.