പുൽപ്പള്ളി: ശിശുമല ഉണ്ണിമിശിഹാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെയും വേദപാഠത്തിന്റെയും പ്രവർത്തന വർഷാരംഭം മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. മനോജ് അന്പലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ രൂപതാതലത്തിൽ മികച്ച മിഷൻ പ്രവർത്തനങ്ങൾക്കുള്ള രണ്ടാമത്തെ ശാഖയായി ശിശുമല ശാഖയെ തെരെഞ്ഞെടുത്തു. ഇടവക വികാരി ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് മെമന്റോ നൽകി ആദരിച്ചു.
ശാഖയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ കുട്ടികളെയും അധ്യാപകരെയും ആദരിച്ചു. പുതിയ അക്കാദമി വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന നവാഗതരായ കുഞ്ഞുങ്ങൾക്ക് ബലൂണുകളും കീരിടവും പപ്പറ്റ്സും പായസവും നൽകി പ്രവേശനോത്സവവും നടത്തി. സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോണ്സണ് കുളിരിയേൽ, പിടിഎ പ്രസിഡന്റ് ബ്രിജേഷ് കാട്ടാംകോട്ടിൽ, ജിതിൻ പരുന്തനോലിൻ, അലീന ഉള്ളോപ്പിള്ളിൽ, മാത്യൂസ് തലമുടിതറയിൽ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് 2024-25 പ്രവർത്തന വർഷ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ജോണി കാരക്കട, പ്രസിഡന്റ് ജിൻസ്, ഓർഗനൈസർ ഷിനി കിഴക്കേക്കര, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ജിസ ഡിഎസ്ടി, മുൻ ഭാരവാഹികളായ ജോയൽ, ആൽഫ, അയന എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റായി ആഷർ മാളികതടത്തിൽ, സെക്രട്ടറിയായി ആൽഫ കുറുപ്പൻപറന്പിൽ, ജോയിന്റ് സെക്രട്ടറിയായി ആൽക്ക ഓണിവയൽ, എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോണ്‍ കളയത്തുകുഴി, അയന ചെറുവള്ളികുടി എന്നിവരെയും തെരഞ്ഞെടുത്തു.