ഒളിന്പിക് ദിനാഘോഷം: കായിക മത്സരങ്ങൾ നടത്തി
1430229
Wednesday, June 19, 2024 7:36 AM IST
കൽപ്പറ്റ: അന്താരാഷ്ട്ര ഒളിന്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗണ്‍സിൽ, ജില്ലാ ഒളിന്പിക് അസോസിയേഷൻ എന്നിവ സംയുക്തമായി മുണ്ടേരി സ്റ്റേഡിയത്തിൽ കായിക മത്സരങ്ങൾ നടത്തി.
സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു. കരാട്ടെ അസോസിയേഷൻ പുൽപ്പള്ളിയിൽ കത്താ മത്സരം നടത്തി. ഒളിന്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കടവൻ ഉദ്ഘാടനം ചെയ്തു. സുബൈർ ഇളകുളം മുഖ്യാതിഥിയായി. പടിഞ്ഞാറത്തറയിൽ ഹാൻഡ്ബോൾ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഒളിന്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കടവൻ മുഖ്യാതിഥിയായി.