ആ​ദി​വാ​സി കു​ട്ടി​ക​ളെ ക​ട​ത്താ​ൻ ശ്ര​മം: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 19, 2024 7:36 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്തി​ലെ ചേ​മു​ണ്ടി​യി​ൽ​നി​ന്നു ആ​ദി​വാ​സി​ക്കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.

മു​ബാ​രി​ഷ് (33), ഫൈ​റൂ​സ്(44), സു​നീ​റ(41) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ക​പി​ൽ​ദേ​വും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ശ്രീ​മ​ധു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി​മാ​ത്യു എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് മ​നു​ഷ്യ​ക്ക​ട​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ആ​ർ​ഡി​ഒ ശെ​ന്തി​ൽ​കു​മാ​ർ, ചൈ​ൽ​ഡ് ലൈ​ൻ ഓ​ഫീ​സ​ർ ഭാ​മ എ​ന്നി​വ​ർ കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് മൂ​വ​രെ​യും അ​റ​സ്റ്റു ചെ​യ്ത​ത്.