നെറ്റ് യുജിസി: വയനാട്ടിൽ 1,400 ഓളം വിദ്യാർഥികൾ പരീക്ഷ എഴുതി
1430230
Wednesday, June 19, 2024 7:38 AM IST
കൽപ്പറ്റ: ഒഎംആർ രീതിയിൽ നടത്തുന്ന നെറ്റ് യുജിസി പരീക്ഷ ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലായി 1,400 ഓളം വിദ്യാർഥികൾ എഴുതി.
മുട്ടിൽ ഡബ്ല്യുഎംഒ കോളജ്, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ്, മാനന്തവാടി മേരി മാതാ കോളജ് എന്നിവിടങ്ങളിൽ രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്കു സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു. ടി. സിദ്ദിഖ് എംഎൽഎയുടെ ശ്രമഫലമായാണ് ജില്ലയിൽ നീറ്റ്, നെറ്റ് യുജിസി, മറ്റ് യോഗ്യതാ നിർണയ, പ്രവേശന പരീക്ഷകൾക്കു സെന്റർ അനുവദിച്ചത്.