പ​ഴേ​രി​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, June 20, 2024 5:51 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ഴേ​രി​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. പു​ളി​ക്ക​ൽ രാ​മ​ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന ഇ​റ​ങ്ങി​യ​ത്. കു​ല​ച്ച​വാ​ഴ​ക​ളും പ​ഴ​വ​ർ​ഗ​ത്തൈ​ക​ളും ന​ശി​ച്ചു. ചു​റ്റും കെ​ട്ടി​യ ക​ന്പി​വേ​ലി ത​ക​ർ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ആ​ന കൃ​ഷി​യി​ട​ത്തി​ൽ ക​ട​ന്ന​ത്.

നൂ​റോ​ളം വാ​ഴ​യാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നു കു​റ​ച്ച​ക​ലെ​യാ​ണ് കൃ​ഷി​യി​ടം. അ​തി​നാ​ൽ ആ​ന ഇ​റ​ങ്ങി​യ​ത് വൈ​കി​യാ​ണ് അ​റി​ഞ്ഞ​ത്.

വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്നു ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പ​ഴേ​രി. വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഇ​വി​ടെ ആ​ന ഇ​റ​ങ്ങു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ചി​രു​ന്ന​കാ​ല​ത്ത് ആ​ന​ശ​ല്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ട്ടാ​ന​ശ​ല്യ​ത്തി​നും കൃ​ഷി​നാ​ശ​ത്തി​നും പ​രി​ഹാ​ര​മാ​ണ് രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.