യാത്രക്കാരുടെ സുരക്ഷ; ചക്കകൾ പറിച്ചുനീക്കി
1429952
Monday, June 17, 2024 5:58 AM IST
മൂലങ്കാവ്: ഓടപ്പള്ളം കവലയ്ക്കു സമീപം ദേശീയപാതയോരത്തെ വരിക്കപ്ലാവിലുള്ള ചക്കകൾ സെന്റ് ജൂഡ്സ് അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പറിച്ചുനീക്കി.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്ലാവിലെ പഴുത്തുവീഴാറായതടക്കം ചക്കകൾ പറിച്ചത്.
പഴുത്ത് ഞെട്ടറ്റുവീഴുന്ന ചക്കകൾ കാൽനട, വാഹന യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴായിരുന്നു അയൽക്കൂട്ടത്തിന്റെ ഇടപെടൽ. പ്രസിഡന്റ് സണ്ണി വിളക്കുന്നേൽ, വർഗീസ് മോളത്ത്, സുനി റാത്തപ്പള്ളി,
ജോണി കുന്പപ്പള്ളി, മാത്യു പുത്തൻപുര, തോമസ് കോട്ടക്കുടി, ബേബി കുന്പപ്പള്ളി,ജോഷി കോട്ടക്കുടി, വാർഡ് മെന്പർ കെ. പ്രമോദ് എന്നിവർ നേതൃത്വം നൽകി.