21 പട്ടികവർഗ ഊരുകളിൽ പ്രത്യേക വികസന പദ്ധതികൾ നടപ്പാക്കുന്നു
1429955
Monday, June 17, 2024 5:58 AM IST
ഗൂഡല്ലൂർ: പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിലെ തെരഞ്ഞെടുത്ത 21 പട്ടികവർഗ ഊരുകളിൽ പ്രത്യേക വികസന പദ്ധതികൾ നടപ്പാക്കുന്നു.
എൻഎംസിടി ട്രസ്റ്റ്, നബാർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ഗൂഡല്ലൂർ കല്ല്യാണമണ്ഡപത്തിൽ ആർഡിഒ ശെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. നബാർഡ് ഡയറക്ടർ തിരുമലറാവു അധ്യക്ഷത വഹിച്ചു.
എൻഎംസിടി ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ എ.എസ്. ശങ്കരനാരായണൻ, സ്പെഷൽ തഹസിൽദാർ നടേശൻ, ദേവർഷോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂനുസ് ബാബു, എക്സിക്യുട്ടീവ് ഓഫീസർ പ്രദീപ്, കനറ ബാങ്ക് മാനേജർ നന്പി നാരായണൻ, ഡോ. നന്ദിനി, നഗരസഭാ മാനേജർ ചന്ദ്രകുമാർ, റോട്ടറി ക്ലബ് പ്രസിഡന്റ് റോബർട്ട്,
പ്രോജക്ട് ഡയറക്ടർ ലക്ഷ്മണസ്വാമി, വി.ഒ. രാജേഷ്കുമാർ, ശെൽവദേവൻ, പട്ടികവർഗ ഊരു പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ഊരുകളിലുമായി പദ്ധതി ഗുണഭോക്താക്കളായ 350 പേർക്ക് 75 ശതമാനം സബ്സിഡിയിൽ ജീവനോപാധികൾ ലഭ്യമാക്കും.