എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
1429668
Sunday, June 16, 2024 6:18 AM IST
മുള്ളൻകൊല്ലി: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യയനവർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഇതിനായി ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ജസ്റ്റിൻ മൂന്നനാൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ബീന കരിമാംകുന്നേൽ മെമന്റോ വിതരണം നിർവഹിച്ചു. വിദ്യാലയത്തിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം അവർ നിർവഹിച്ചു. പഞ്ചായത്ത് അംഗം മഞ്ജു ഷാജി, പിടിഎ പ്രസിഡന്റ് ജിൽസ് മണിയത്ത്,
അസി.മാനേജർ ഫാ.അഖിൽ ഉപ്പുവീട്ടിൽ, ജോളി സജി, സിസ്റ്റർ കെ.ടി. ജോസഫീന, വിദ്യാർഥി പ്രതിനിധികളായ ആഷിക എൻ. സിബി, ക്രിസ്റ്റ മരിയ ഫെലിക്സ്, വിഷ്ണുമായ എന്നിവർ പ്രസംഗിച്ചു.