ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Thursday, June 20, 2024 5:51 AM IST
ഊ​ട്ടി: ഭാ​ര്യ​യെ മ​ദ്യ​ക്കു​പ്പി​ക്കു ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഓ​ര​ക്ക​ട​യി​ലെ മ​ഹേ​ന്ദ്ര​കു​മാ​റി​നെ​യാ​ണ്(42)​ഭാ​ര്യ ല​ത​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​ത ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന മ​ഹേ​ന്ദ്ര​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം മ​ക​ളെ കാ​ണാ​നെ​ത്തി​യി​രു​ന്നു. ഭാ​ര്യ​യു​മാ​യു​ള്ള സം​സാ​രം വ​ഴ​ക്കി​ലും ആ​ക്ര​മ​ണ​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ല​ത​യു​ടെ പ​രാ​തി​യി​ലാ​ണ് മ​ഹേ​ന്ദ്ര​കു​മാ​റി​നെ​തി​രേ കേ​സ്.