കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം: ഭാരവാഹികൾ ചുമതലയേറ്റു
1429957
Monday, June 17, 2024 5:58 AM IST
മുള്ളൻകൊല്ലി: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സ്ഥാനാരോഹണച്ചടങ്ങ് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ്, ഡിസിസി സെക്രട്ടറിമാരായ അഡ്വ.പി.ഡി. സജി, ബീന ജോസ്, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ എന്നിവർ പ്രസംഗിച്ചു.