മരകാവിൽ കാട്ടാന കൃഷി നശിപ്പിച്ചു
1429953
Monday, June 17, 2024 5:58 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ മരകാവിലും സമീപങ്ങളിലും കാട്ടാന കൃഷി നശിപ്പിച്ചു. വാലുംതൊട്ടി തോമസ്, കൊന്പനാംകുഴി ഉണ്ണി, കവുങ്ങുംപള്ളി സെബാസ്റ്റ്യൻ, ബേബി, വള്ളോംകുന്നേൽ സാജു, ഷാജി, ജോയി, സാബു മാരപ്പൻമൂല, ബാബു നന്പുടാകം തുടങ്ങിയവരുടെ കൃഷിയാണ് ആന നശിപ്പിച്ചത്.
തെങ്ങ്, കമുക്, വാഴ, കരിന്പ് കൃഷികൾ നശിച്ചതിൽ ഉൾപ്പെടും. കൃഷിയിടങ്ങളിലെ ചക്കകളും ആന പറിച്ചുനശിപ്പിച്ചു. ശനിയാഴ്ച സന്ധ്യയോടെ ജനവാസ കേന്ദ്രത്തിൽ എത്തിയ ആന ഞായറാഴ്ച പുലർച്ചെ വരെ കൃഷിയിടങ്ങളിൽ മേഞ്ഞു. വനാതിർത്തിയിൽ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണ് രൂക്ഷമായ ആനശല്യത്തിനു കാരണമെന്ന് കർഷകർ പറഞ്ഞു.