പെരിക്കല്ലൂർ സ്കൂളിൽ വിജയോത്സവം നടത്തി
1430414
Thursday, June 20, 2024 5:51 AM IST
പുൽപ്പള്ളി: 2023-24 അധ്യയന വർഷം പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ കൈവരിച്ച മികവുകൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ 100ശതമാനം വിജയം നേടിയ മുഴുവൻ കുട്ടികളെയും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും പ്ലസ് ടു വിഭാഗത്തിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും എൽഎസ്എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, പനമരം ബ്ലോക്ക് ഡിവിഷൻ അംഗം മേഴ്സി ബെന്നി മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ ജിസ്ര മുനീർ, ജോസ് നെല്ലേടം, പി.എസ്. കലേഷ്, സുധ നടരാജൻ എന്നിവരും എസ്എംസി ചെയർമാൻ ഷിജു കൊച്ചുപുരയിൽ,
എംപിടിഎ പ്രസിഡന്റ് ഗ്രേസി റെജി, സീനിയർ അധ്യാപകൻ ഷാജി മാത്യു, വിദ്യാർഥികളായ ഷാജോണ്‍ പി. ഷൈജു, ഗായത്രി ഗിരീഷ്, സായന്ത് സുരേഷ്, മുഹമ്മദ് ജിൽഷാദ്, സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജി. ഷാജി എന്നിവർ പ്രസംഗിച്ചു.