പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരൻ മരിച്ചു
1430461
Thursday, June 20, 2024 10:34 PM IST
അഞ്ചുകുന്ന്: അഞ്ചുകുന്ന് ഡോക്ടർപടി വൈശ്യന്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ(മൂന്ന്) ആണ് മരിച്ചത്.
ഒന്പതിന് വൈകുന്നേരം ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. തുടർന്ന് കുട്ടിയ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. സഹോദരങ്ങൾ: ആദിൽ, അഥീല.