കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട ചെന്നയുടെ കുടുംബത്തിന് ധനസഹായം നൽകി
1430412
Thursday, June 20, 2024 5:51 AM IST
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിദർക്കാട് ബെണ്ണ ചെപ്പോട് സ്വദേശി ചെന്നയുടെ കുടുംബത്തിന് വനംവകുപ്പ് 50,000 രൂപ ധനസഹായം വിതരണം ചെയ്തു. ബാക്കിയുള്ള 9.50 ലക്ഷം രൂപ ഉടനെ വിതരണം ചെയ്യും. എസിഎഫ് കറുപ്പയ്യ സഹായ വിതരണം നടത്തി.
എഡിഎസ്പി സൗന്ധർ രാജൻ, ദേവാല ഡിവൈഎസ്പി ശരവണൻ, പന്തല്ലൂർ തഹസിൽദാർ കൃഷ്ണമൂർത്തി, അഡ്വ.എം. ദ്രാവിഡമണി, വനംവകുപ്പ് ഓഫീസർമാരായ അരവിന്ദ്, രവി, സുരേഷ്, സഞ്ജീവി, ഗണേഷ്, ഡിഎംകെ താലൂക്ക് സെക്രട്ടറി സുജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.