അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക്സ് ദി​നാ​ഘോ​ഷം: ക​രാ​ട്ടെ മ​ത്സ​രം ന​ട​ത്തി
Wednesday, June 19, 2024 7:36 AM IST
പു​ൽ​പ്പ​ള്ളി: അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക്സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഒ​ളി​ന്പി​ക്സ് അ​സോ​സി​യേ​ഷ​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​എം റ​സി​ഡ​ൻ​സി​യി​ൽ ക​രാ​ട്ടെ മ​ത്സ​രം ന​ട​ത്തി. 150ൽ​പ​രം പേ​ർ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ഒ​ള​ന്പി​ക്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ലിം ക​ട​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ ക​രാ​ത്തെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ൻ​ഷി ഷി​ബു കു​റു​ന്പേ​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ ഇ​ളം​കു​ളം, ക​രാ​ത്തെ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്വാ​ഷി പി.​വി. സു​രേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​ൻ​സി എ​ൻ.​എ​ൻ. ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.