കൽപ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം താത്കാലികമാണെന്ന് എൻസിപി-എസ് നേതാവും വനം മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ. പാർട്ടി ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി ജനക്ഷേമ പരിപാടികളുമായി മുന്നോട്ടുപോകുമെന്നു ശശീന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ.ആർ. രാജൻ, പി.വി. ജ്മൽ, സി.എം. ശിവരാമൻ, ഒ. രാജൻ, കെ.ബി. പ്രേമാനന്ദൻ, ജില്ലാ-ബ്ലോക്ക് നേതാക്കളായ ജോണി കൈതമറ്റം, സലിം കടവൻ, അനൂപ് ജോജോ, എ. സാബു, ടി.പി. നൂറുദ്ദീൻ, എം.കെ. ബാലൻ, ആർ. മല്ലിക, കെ.സി. സ്റ്റീഫൻ, ഷിംജിത്ത് പീറ്റർ, ഷൈജു വി. കൃഷ്ണ, മമ്മൂട്ടി എളങ്ങോളി എന്നിവർ പ്രസംഗിച്ചു.