നബാർഡ് സ്പ്രിംഗ് ഷെഡ് പദ്ധതി പ്രദേശത്ത് മോണിറ്ററിംഗ്
1430624
Friday, June 21, 2024 6:07 AM IST
മേപ്പാടി: നബാർഡ് ധനസഹായത്തോടെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ ഉറവ അധിഷ്ഠിത നീർത്തട വികസന പദ്ധതി പ്രദേശം നബാർഡ് ജില്ലാ വികസന മാനേജർ ആർ. ആനന്ദ് സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി. മുളതൈ നട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആയിരം മുളതൈകൾ ആണ് പദ്ധതി പ്രദേശത്ത് നടുന്നത്.
പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച കുടിവെള്ള പദ്ധതികൾ, സ്പ്രിംഗ് ബോക്സുകൾ ബയോഗ്യാസ് പ്ലാന്റുകൾ, ചെക്ക് ഡാമുകൾ, മുള അധിഷ്ഠിത കരകൗശല നിർമാണ യൂണിറ്റുകൾ എന്നിവ സന്ദർശിച്ചു.
പ്രോഗ്രാം മാനേജർ കെ.വി. ഷാജി, അഗ്രോണമിസ്റ്റ് പി.കെ. മഞ്ജു, കമ്മ്യൂണിറ്റി മൊബിലൈസർ സി. നീതു, നീർത്തട കമ്മിറ്റി സെക്രട്ടറി സെലീന സാബു, പ്രസിഡന്റ് വി.ആർ. കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.