ലോക അരിവാൾ രോഗദിനം: ജില്ലാതല ഉദ്ഘാടനം നടത്തി
1430628
Friday, June 21, 2024 6:07 AM IST
കൽപ്പറ്റ: പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ലോക അരിവാൾ രോഗദിനം ജില്ലാതല ഉദ്ഘാടനം കളക്ടർ ഡോ. രേണുരാജ് നിർവഹിച്ചു. രോഗ നിർണയത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസാരിച്ച ജില്ലാ കളക്ടർ കുട്ടികൾക്ക് വായനാദിന ആശംസകൾ നേർന്നു.
വൈത്തിരി താലൂക്ക് ആശുപത്രി ഫിസിഷ്യൻ ഡോ. വിവേകിന്റെ നേതൃത്വത്തിൽ അരിവാൾ രോഗ ബോധവത്കരണ ക്ലാസ് നടത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു.
വൈത്തിരി പഞ്ചായത്ത് അംഗം ജ്യോതിഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ഐടിഡിപി വയനാട് പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, ഡിപിഎം സമീഹ സെയ്തലവി, ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ രാജ്, ഇഎംആർഎസ് പൂക്കോട് പ്രധാനാധ്യാപിക ഷീന ബാസ്റ്റ്യൻ, സീനിയർ സൂപ്രണ്ട് എൻ. സിന്ധു എന്നിവർ പ്രസംഗിച്ചു.