പനമരം നീർവാരത്ത് ഇറങ്ങിയ ആനകളെ തുരത്തി
1429959
Monday, June 17, 2024 6:00 AM IST
പനമരം: നീർവാരത്ത് ഇറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്കു തുരത്തി. നാല് ആനയാണ് വെള്ളിയാഴ്ച രാത്രി നീർവാരത്ത് എത്തിയത്.
പയ്യാരത്ത് പരേതനായ പദ്മനാഭൻ നന്പ്യാരുടെ തോട്ടത്തിൽ നിലയുറപ്പിച്ച ഇവ ശനിയാഴ്ച രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
ആനകളിൽ രണ്ടെണ്ണത്തെ വനസേന ശനിയാഴ്ച വൈകുന്നേരം വനത്തിലേക്കു തുരത്തിയിരുന്നു. തോട്ടത്തിൽ തങ്ങിയ ആനകൾ രാത്രി വൈകിയാണ് കാടുകയറിയത്.
ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ കാട്ടാനശല്യം രൂക്ഷം
ഗൂഡല്ലൂർ: നീലഗിരിയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം അയ്യംകൊല്ലി ഗവ. ആശുപത്രിക്ക് സമീപം ഇറങ്ങിയ രണ്ട് ആന ജനങ്ങളെ മുൾമുനയിൽ നിറുത്തി.
വനപാലകരെത്തിയാണ് ഇവയെ തുരത്തിയത്. മാക്കമൂല, പുത്തൂർവയൽ, തുറപ്പള്ളി, മാർത്തോമ്മാനഗർ ഭാഗങ്ങളിലും പതിവായി ആനകൾ എത്തുന്നുണ്ട്.
പാടന്തറ, ചെളുക്കാടി, പാട്ടവയൽ, ബിദർക്കാട്, ചേരന്പാടി എന്നിവിടങ്ങളിലും കാട്ടാനശല്യം ജനങ്ങളുടെ സഹികെടുത്തുകയാണ്. ഏതാനും ആഴ്ചകൾക്കിടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ആനകൾ വരുത്തിയത്.