കേരള സീനിയർ സിറ്റിസണ്‍സ് ഫോറം ബോധവത്കരണ റാലി നടത്തി
1429951
Monday, June 17, 2024 5:58 AM IST
കൽപ്പറ്റ: കേരള സീനിയർ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന പീഡന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ റാലി നടത്തി.
എസ്കെഎംജെ സ്കൂൾ പരിസരത്തുനിന്നു സിവിൽ സ്റ്റേഷനു സമീപത്തേക്കായിരുന്നു റാലി. സമാപനയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു.
കെ.വി. മാത്യു, കെ.ആർ. ഗോപി, കെ. ശശിധരൻ, ജി.കെ. ഗിരിജ, കെ.മുഹമ്മദ്, തോമസ് ബാബു, സി.കെ. ജയറാം, കെ.സി. രത്നമ്മ, ഇ.ജെ. ലൂക്കോസ്, ജോർജ് പെട്ടിക്കാപറന്പൻ, കെ.കെ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി മുരളീധരൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. പത്രോസ് നന്ദിയും പറഞ്ഞു.