വിവിധയിനം തൈകളും കാർഷികോപകരണങ്ങളും വിതരണം ചെയ്തു
1430631
Friday, June 21, 2024 6:07 AM IST
പയ്യന്പള്ളി: കീസ്റ്റോണ്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ ഉപജീവന പദ്ധതി-2024 ന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമുള്ള കർഷകർക്ക് വിവിധയിനം തൈകളും കാർഷികോപകരണങ്ങളും വിതരണം ചെയ്തു.
450 ചെറുകിട കാപ്പി കുരുമുളക് കർഷകർക്കാണ് സൗജന്യമായി കാപ്പി, കുരുമുളക്, ചെറുനാരകം, അവക്കാഡോ, കൊടംപുളി, സപ്പോട്ട, നെല്ലി എന്നിവയുടെ തൈകളും കത്തി, തൂന്പ, കൊട്ട എന്നി കാർഷികോപകരണങ്ങളും സൗജന്യമായി വിതരണം ചെയ്തത്.
മാനന്തവാടി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
പുതിയിടം കുരുമുളക് സമിതി കണ്‍വീനർ കെ. സുരേന്ദ്രൻ, കീസ്റ്റോണ്‍ പ്രോഗ്രാം കോർഡിനറ്റർ കെ.ജി. രാമചന്ദ്രൻ, പി.ബി. സനീഷ്, ടി.കെ. ബിജിഷ്ണ, എ. അയൂബ് എന്നിവർ പങ്കെടുത്തു.