റോ​ഡ​രി​ക​ിലെ കാ​ട് വെ​ട്ടി​മാ​റ്റി
Wednesday, June 19, 2024 7:36 AM IST
പു​ൽ​പ്പ​ള്ളി: കി​ണ്ണം​ചി​റ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​നാ​ക്ക​വ​ല മു​ത​ൽ ചാ​ച്ചി​ക്ക​വ​ല വ​രെ ര​ണ്ട് കി​ലോ​മീ​റ്റ​റി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി​മാ​റ്റി. റോ​ഡി​ലെ കു​ഴി​ക​ൾ ക്വാ​റി വേ​സ്റ്റി​ട്ട് നി​ക​ത്തി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്തു.

റോ​ഡി​ന് ഇ​രു​വ​ശ​വും തി​ങ്ങി​വ​ള​ർ​ന്ന കാ​ട് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് അ​ലോ​സ​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു അ​സോ​സി​യേ​ഷ​ൻ ഇ​ട​പെ​ട​ൽ. പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി ജോ​ർ​ജ്, വി.​എം. തോ​മ​സ്, സി​ബി, കു​ഞ്ഞ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.