"ക്ഷീര കർഷകർക്ക് സഹായകമാകുന്നവിധം അയ്യങ്കാളി പദ്ധതി നടപ്പാക്കണം’"ക്ഷീര കർഷകർക്ക് സഹായകമാകുന്നവിധം അയ്യങ്കാളി പദ്ധതി നടപ്പാക്കണം’
1429958
Monday, June 17, 2024 5:58 AM IST
മാനന്തവാടി: ഉത്പാദനച്ചെലവിലുണ്ടായ വർധന ഉൾപ്പെടെ കാരണങ്ങളാൽ പ്രതിസന്ധി നേരിടുന്ന ക്ഷീര കർഷകർക്ക് ആശ്വാസമാവുന്ന തരത്തിൽ അയ്യങ്കാളി തൊഴിൽദാന പദ്ധതി നടപ്പാക്കണമെന്ന് ക്ഷീര സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
രണ്ട് പശുക്കളെ വളർത്തി സംഘത്തിൽ പാലളക്കുന്ന കർഷകർക്ക് വർഷം നൂറ് തൊഴിൽ ദിനങ്ങൾ അയ്യങ്കാളി പദ്ധതിയിലൂടെ നൽകാം. എന്നാൽ ചുരുങ്ങിയ തൊഴിൽ ദിനങ്ങളാണ് ലഭിക്കുന്നത്.
പദ്ധതി തീറ്റപ്പുൽക്കൃഷിയിലേക്ക് വ്യാപിക്കുന്നത് കർഷകർക്കു ഗുണം ചെയ്യുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി.ടി. ബിജു അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ഒ.ആർ. കേളു എംഎൽഎ ആദരിച്ചു. സെക്രട്ടറി എം.എസ്. മഞ്ജുഷ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ പി.എച്ച്. സിനാജുദ്ദീൻ മാനന്തവാടി ഡിഇഒ എൻ.എസ്. ശ്രീലേഖ, മിൽമ സൂപ്പർവൈസർ ഷാജി എന്നിവർ പ്രസംഗിച്ചു. ഡയറക്ടർമാരായ സണ്ണി ജോർജ് സ്വാഗതവും ബിജു അന്പിത്തറ നന്ദിയും പറഞ്ഞു.