പ്രി​യ​ങ്ക​യെ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​തം ചെ​യ്ത് ഡി​സി​സി
Wednesday, June 19, 2024 7:36 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള എ​ഐ​സി​സി തീ​രു​മാ​ന​ത്തെ ഡി​സി​സി സ്വാ​ഗ​തം ചെ​യ്തു.

വ​യ​നാ​ടി​നോ​ടു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​ത്മാ​ർ​ഥ സ്നേ​ഹ​ത്തി​നു തെ​ളി​വാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. പ്രി​യ​ങ്ക​യ്ക്ക് ച​രി​ത്ര​വി​ജ​യം നേ​ടി​ക്കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.