മാനന്തവാടി: മദ്യത്തിനും മറ്റു ലഹരിവസ്തുക്കൾക്കും അടിമപ്പെട്ടവരെ മോചിപ്പിക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത രജത ജൂബിലി വർഷാഘോഷത്തിന്റെ ഭാഗമായി ദ്വാരക പാസ്റ്ററൽ സെന്ററിൽ ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു.
മദ്യ നയം സർക്കാർ തിരുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാനതലത്തിൽ പ്രവർത്തന മികവിന് രണ്ടാം സ്ഥാനം നേടിയ രൂപതയിലെ മദ്യവിരുദ്ധ സമിതി പ്രവർത്തകരുടെ കൂട്ടായ പ്രയത്നത്തെ അഭിനന്ദിച്ചു. വിവിധ ഇടവകകളിൽനിന്നുള്ള മദ്യവിരുദ്ധ സമിതി അംഗങ്ങളും ജ്വാല ലഹരി വിരുദ്ധ പ്രവർത്തകരും എഎ കൂട്ടായ്മ അംഗങ്ങളും പങ്കെടുത്തു.
സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശം അദ്ദേഹം നിർവഹിച്ചു. വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ അധ്യക്ഷത വഹിച്ചു.
മദ്യ വിരുദ്ധ സമിതി രൂപത ഡയറക്ടർ ഫാ.സണ്ണി മഠത്തിൽ ജൂബിലി പ്രവർത്തന മാർഗരേഖ അവതരിപ്പിച്ചു. പ്രസിഡന്റ് രാജു വല്യാറയിൽ, ഫാ. ബാബു മൂത്തേടത്ത്, മുക്തി കോ ഓർഡിനേറ്റർ മാത്യു, ജോണ്സണ് തൊഴുത്തുങ്കൽ, ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ, സിസ്റ്റർ ജീന ചാരുപ്ലാക്കൽ എസ്എച്ച്, ബ്രില്ലി കേളങ്ങാട്ടിൽ, മാത്യു ആര്യപ്പള്ളിൽ, റീത്ത സ്റ്റാൻലി നെല്ലിക്കയം, ജോയി പരിയാരത്ത് എന്നിവർ പ്രസംഗിച്ചു.
ലില്ലി മാത്യു പെരുന്പനാനിക്കൽ, തോമസ് ചക്കാല, ടെസി കറുത്തേടം, മനോജ് പാക്കനാക്കുഴി, പി.എ. ജയിംസ്, സിസ്റ്റർ നാൻസി എസ്എച്ച് എന്നിവർ നേതൃത്വം നൽകി.