എ.​ജെ.​ടി. ജോ​ണ്‍ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Sunday, June 9, 2024 6:19 AM IST
ക​ൽ​പ്പ​റ്റ: പ്ര​സി​ദ്ധ വ​ന്യ​ജീ​വി ശാ​സ്ത്ര​കാ​ര​നും സം​ര​ക്ഷ​ക​നു​മാ​യ എ.​ജെ.​ടി. ജോ​ണ്‍ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി അ​നു​ശോ​ചി​ച്ചു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ രം​ഗ​ത്ത് അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലും ഇ​ന്ത്യ​യി​ലെ മ​റ്റു വ​ന്യ​ജീ​വി ആ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​നു നൂ​ത​ന പ​ദ്ധ​തി ത​യാ​റാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്ന് സ​മ​ർ​പ്പി​ച്ച​ത് ജോ​ണ്‍ സിം​ഗാ​ണ്. പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സേ​വ് നെ​ല്ലി​യാം​പ​തി കാ​ന്പ​യി​നി​നു നേ​തൃ​ത്വം ന​ൽ​കി​യ​തു അ​ദ്ദേ​ഹ​മാ​ണെ​ന്നും യോ​ഗം അ​നു​സ്മ​രി​ച്ചു.

എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് അ​ന്പ​ല​വ​യ​ൽ, ബാ​ബു മൈ​ല​ന്പാ​ടി, എ.​വി. മ​നോ​ജ്, പി.​എം. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.