പേ​രാ​മ്പ്ര: മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ സ്തു​ത്യ​ര്‍​ഹ സേ​വ​നം കാ​ഴ്ച​വെ​ച്ച​തി​ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​ന്‍റെ സ്‌​പെ​ഷ​ല്‍ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ ബ​ഹു​മ​തി​ക്ക് പേ​രാ​മ്പ്ര അ​ഗ്‌​നി ര​ക്ഷാ നി​ല​യ​ത്തി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ര്‍​ഹ​രാ​യി. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ റ​ഫീ​ഖ് കാ​വി​ല്‍, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​ആ​ര്‍. സ​ത്യ​നാ​ഥ്, ടി. ​ബ​ബീ​ഷ്, ടി. ​വി​ജീ​ഷ്, എ​സ്. ഹൃ​തി​ന്‍, പി.​പി. ര​ജീ​ഷ് എ​ന്നി​വ​രാ​ണ് ബ​ഹു​മ​തി​ക്ക് അ​ര്‍​ഹ​രാ​യ​ത്. ദു​ര​ന്ത ഭൂ​മി​യി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ ര​ക്ഷാ​സേ​ന​ക​ളി​ല്‍ ഒ​ന്ന് പേ​രാ​മ്പ്ര അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ​ത്തി​ല്‍ നി​ന്നു​ള്ള​താ​യി​രു​ന്നു.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ കെ.​ടി. റ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ യൂ​ണി​റ്റ് ദ്രു​ത​ഗ​തി​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ചൂ​ര​ല്‍​മ​ല പാ​ലം ത​ക​ര്‍​ന്നു പോ​യ ഭാ​ഗ​ത്ത് ഫ​യ​ര്‍ എ​ന്‍​ജി​നി​ലു​ള്ള എ​ക്സ്റ്റ​ന്‍​ഷ​ന്‍ ലാ​ഡും റോ​പ്പും ഉ​പ​യോ​ഗി​ച്ചു പു​ഴ​യ്ക്ക് കു​റു​കെ താ​ല്‍​ക്കാ​ലി​ക പാ​ല​മു​ണ്ടാ​ക്കി അ​ക്ക​രെ കു​ടു​ങ്ങി​പ്പോ​യ 300 ഓ​ളം പേ​രെ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.