ചെറുവാടി ഫെസ്റ്റ് 2025 കാർണിവലിൽ തിരക്കേറുന്നു
1540017
Sunday, April 6, 2025 5:03 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റ് സംഘടിപ്പിക്കുന്ന കൊടിയത്തൂരിന്റെ കലാ-സാംസ്കാരിക-വൈജ്ഞാനികോൽസവമായ ചെറുവാടി ഫെസ്റ്റ് 2025 കാർണിവലിൽ ജന തിരക്കേറുന്നു. അഞ്ചാം ദിവസം കണ്ണൂർ സീനത്തും ടീമും അവതരിപ്പിച്ച മ്യൂസിക് ഈവ്, അഭിലാഷം സിനിമ ടീം അവതരിപ്പിച്ച വിവിധ പരിപാടികൾ, കഴുത്തുപുറായി ജിഎൽപി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന എന്നിവ വേറിട്ടതായി.
അഞ്ചാം ദിവസത്തെ കലാ പരിപടികൾ കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ട്രഷറർ എം.ടി. അസ്ലം, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു എന്നിവർ മുഖ്യാതിഥികളായി.