കുടുംബ സംഗമം നടത്തി
1540843
Tuesday, April 8, 2025 4:58 AM IST
കോഴിക്കോട്: തച്ചറക്കല്‍ കുടുംബസംഗമം ചേളന്നൂര്‍ അമ്പലപ്പാട് രമണീയം വീട്ടില്‍ സംഘടിപ്പിച്ചു. പരേതനായ കേളുക്കുട്ടി പണിക്കര്‍ കല്യാണിയുടെ പിന്തലമുറക്കാരായ നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്തു. മരുമക്കളായ രേണുക രഘുറാം, പുഷ്പ പ്രസാദ്, ഷിബിലി പ്രമോദ്, സ്വപ്ന ജിതേഷ്, ദീപ്തി ജയേഷ് എന്നിവര്‍ ദീപം തെളിയിച്ചു. രഘുരാമന് അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രസാദ്, ഭാഗ്യലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
നന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരതി, ഭാനുമതി, ബാലന്, തായ്ക്വാണ്ടോ പരിശീലിക ആതിര, രാഹുല്‍, ദുര്‍ഗ രഞ്ജിത്, ദേവാംഗ്, സഹര്‍ഷ്, സുമിത്, പാര്‍വ്വതി, ആരോമല്‍, അര്ജുന് രഞ്ജിത്, ഹരി നാരായണ്‍, ആത്രേയ് സലീഷ്, ത്രിലോക്, ശിവനന്ദന, അഞ്ജലി തയ്യില്‍ എന്നിവര്‍ക്ക് ഉപഹാരം നല്കി. ഷണ്മുഖദാസ് ആചാര്യന് പ്രഭാഷണം നടത്തി.