ലഹരിക്കെതിരേ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു
1540839
Tuesday, April 8, 2025 4:58 AM IST
താമരശേരി: വർധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കുക എന്ന ഉദ്ദേശത്തോടെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
ഏപ്രില്‍ ഒന്‍പതിന് മൂന്നിന് താമരശേരി പരപ്പന്‍പൊയില്‍ ഹൈലാന്റ് കണ്വെന്ഷന് സെന്റ്റില്‍ നടക്കുന്ന പരിപാടി കണ്ണൂര്‍ റെയ്ഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ജി.എച്ച്. യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും.
എംഎല്‍എമാരായ ലിന്റോ ജോസഫ്, ഡോ.എം.കെ. മുനീര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, ഹോപ്പ് പ്രോജക്ട് വിദ്യാര്‍ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, എസ്സി, എസ്ടി മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തകര്‍, റസിഡന്റ് അസോസിയേഷന് അംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ലഹരിവിരുദ്ധ കൂട്ടായ്മ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.