റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധവുമായി ഡിഎഫ്സി
1540846
Tuesday, April 8, 2025 5:25 AM IST
കോടഞ്ചേരി: കോടഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്ത് അന്‍പതു മീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് വാഹന ഗതാഗതവും കാല്‍നടയാത്രയും ദുഷ്കരമാക്കുന്നതായി പരാതി.
പണി പൂര്‍ത്തിയാകാത്തിനാല്‍ വേനല്‍ മഴ കനത്തതോടെ റോഡ് കുളമായതായി ദീപിക ഫ്രണ്ട്സ് ക്ലബ് കോടഞ്ചേരി മേഖല കമ്മിറ്റി ചൂണ്ടിക്കാട്ടി. കോണ്‍ട്രാക്ടറും ജനപ്രതിനിധികളും മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മേഖല ഡയറക്ടര്‍ ഫാ. കുര്യാക്കോസ് ഐകുളമ്പില്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോയ് മോളത്, ബാബു ചേണാല്, ജിജി വെള്ളാപ്പള്ളി, ബേബിച്ചന് വട്ടുകുന്നേല്‍, ജോസ് വള്ളിയാത്ത്, ജിജി ഐരാറ്റില്‍, ജോസ് ചെമ്പോട്ടി, ബാബു കുളങ്ങര തൊട്ടി, ഷാജി ചെല്ലംകോട്ട്, സിബി തൂങ്കുഴി, സാബു കൂട്ടിയാനി എന്നിവര്‍ പ്രസംഗിച്ചു.