പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു
1540482
Monday, April 7, 2025 5:12 AM IST
കോഴിക്കോട്: കണ്ണോത്ത്-തെയ്യപ്പാറ ഇടവകകളിൽ സംയുക്തമായി വിൻസെൻഷ്യൻ വൈദികരാൽ നയിക്കപ്പെടുന്ന പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു. 11നാണ് ധ്യാനം സമാപിക്കുന്നത്. സമാപന ദിവസം താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വചന സന്ദേശം നൽകും.
പരിഹാര പ്രദക്ഷിണം, വിവാഹ വാഗ്ദാന നവീകരണം, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹ വിരുന്ന് മുതലായ പരിപാടികളോടെ സമാപിക്കുന്ന പരിപാടികളുടെ നിയന്ത്രണത്തിനായി തെയ്യപ്പാറ-കണ്ണോത്ത് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.