പാലം പണി പുരോഗമിക്കുന്നു
1540471
Monday, April 7, 2025 5:04 AM IST
കുറ്റ്യാടി: പശുക്കടവിൽ നിന്ന് എക്കൽമല വഴി പൂഴിത്തോട് ടൗണിലേക്ക് പോകാനുള്ള കോൺക്രീറ്റ് പാലം പണി പുരോഗമിക്കുന്നു. മരുതോങ്കര പഞ്ചായത്തിനെയും ചക്കിട്ടപാറ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മലയോര നിവാസികൾക്ക് ഏറെ പ്രയോജനപ്പെടുന്ന എക്കൽമല -പൂഴിത്തോട് പാലം കടന്തിറ പുഴക്ക് കുറുകെ 130 മീറ്റർ നീളത്തിൽ എക്കൽമല മിനി ജലവൈദ്യുതി പദ്ധതിയുടെ സമീപത്താണ് നിർമിക്കുന്നത്. കമുക് മുള ഉപയോഗിച്ചുള്ള തൂക്ക് പാലങ്ങളായിരുന്നു ഈ പ്രദേശത്തുകാർ ഉപയോഗിച്ചിരുന്നത്.
സ്കൂൾ കുട്ടികളടക്കം പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ഈ പാലം അപകട ഭീഷണിയിലായിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പാലത്തിന്റെ പണി നടത്തുന്നത്. 16 കോടി രൂപയാണ് പദ്ധതി ചെലവ്. പാലത്തിന് ഇരുവശവും 1840 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമാണവും നടക്കും.