പുരസ്കാരം കൈമാറി
1540480
Monday, April 7, 2025 5:12 AM IST
കോഴിക്കോട്: ഭാഷാശ്രീ മുഖ്യ പത്രാധിപർ ആർ.കെ. രവിവർമ്മയുടെ പേരിലുള്ള സംസ്ഥാന സാഹിത്യ പുരസ്കാരം കെ.വി. ജോർജ് കുറുവാച്ചിറ രചിച്ച "ഗോവയിലൂടെ' എന്ന യാത്രാവിവരണത്തിന് ലഭിച്ചു.
പേരാമ്പ്രയിൽ നടന്ന ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ വി.കെ. സുരേഷ് ബാബുവിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.
അവാർഡ് സമർപ്പണ ചടങ്ങിൽ സിനിമാഗാനരചയിതാവ് രമേശ് കാവിൽ മുഖ്യാതിഥിയായി. പ്രമുഖ എഴുത്തുകാരായ ജോസഫ് പൂതക്കുഴി, പ്രകാശൻ വെള്ളിയൂർ, രത്നകുമാർ വടകര, സദൻ കൽപ്പത്തൂർ, കെ.വി ജോർജ് കുറുവാച്ചിറ എന്നിവർ പ്രസംഗിച്ചു.