കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
1540015
Sunday, April 6, 2025 5:03 AM IST
കോഴിക്കോട്: വാഹനപരിശോധന നടത്തവെ കൈകാണിച്ച് നിർത്താതെപോയ വാഹനത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവുമായി വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (23), മലപ്പുറം പാറപ്പുറം സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ ഷബീബ് (21) എന്നിവരെയാണ് വെള്ളയിൽ പേലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ തൊടിയിൽ ബീച്ച് പരിസരത്ത് വെള്ളയിൽ പോലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവും വാഹനപരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയിൽ അമിതവേഗതയിൽ ഓടിച്ചുവന്ന ഥാർ നിർത്താതെ പോയതിനെ തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് ഭട്ട് റോഡ് റെയിൽവെ ഗേറ്റിന് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു. പ്രതികൾ ഇതിന് മുൻപും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്.