മാങ്ങ പറിക്കുന്നതിനിടെ ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു
1540597
Monday, April 7, 2025 10:15 PM IST
മുക്കം: വീടിന്റെ ടെറസില്‍ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഹോട്ടലുടമ ഷോക്കേറ്റു മരിച്ചു. കൊടിയത്തൂര്‍ പന്നിക്കോട് "ലോഹിയേട്ടന്റെ ചായക്കട' എന്ന ഹോട്ടല്‍ നടത്തുന്ന മണ്ണെടുത്ത് പറമ്പില്‍ ലോഹിതാക്ഷന് (63) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ഇരുമ്പു തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംസ്കാരം നാളെ.
ഭാര്യ: പുഷ്പവല്ലി. മക്കള്‍: വിജയലക്ഷമി (എന്‍ജിനിയര്‍), വിദ്യ (വിദ്യാര്‍ഥി-യുഎസ്എ), അഡ്വ.വിജിഷ, അഞ്ജന (എന്‍ജിനിയര്‍). മരുമകന്: അജയ് (പന്തീരാങ്കാവ്).