കോടഞ്ചേരി പള്ളിയില്‍ തിരുവചനോപാസന
1540836
Tuesday, April 8, 2025 4:58 AM IST
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് പള്ളിയില്‍ തിരുവചനോപാസന ആരംഭിച്ചു. 12 വരെ അഖണ്ഡ ബൈബിള്‍ പാരായണവും ദിവ്യകാരുണ്യ ആരാധനയും വചനപ്രഘോഷണവും ഉണ്ടാകും. ബൈബിള്‍ പാരായണത്തിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പില്‍ നിര്‍വഹിച്ചു. ദിവസവും രാവിലെ 5.40നു പ്രഭാത പ്രാര്‍ഥനയും ജപമാലയും ഉണ്ടാകും. ഉച്ചകഴിഞ്ഞ് 3.30 ന് കരുണക്കൊന്തയും വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെ ജപമാലയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും.